മോസ്‌കോയില്‍ ഭീകരാക്രമണം, 40ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം. 40ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഗീത പരിപാടി നടക്കുകയായിരുന്ന ഹാളില്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഹാളില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ഹെലികോപ്റ്ററുകളെ അടക്കം വിന്യസിച്ചിട്ടുണ്ട്.

അഞ്ച് അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 14 മരണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോ വിമാനത്താവളത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top