Section

malabari-logo-mobile

 പത്ത്, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിൽ       

HIGHLIGHTS : Ten, plus two live phone-in classes at Kite Victor's

കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി., പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 4 മുതൽ ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 6മണി മുതൽ 07.30 വരെ പത്താം ക്ലാസ് ഫിസിക്‌സും ഞായർ രാവിലെ 10 മുതൽ 5 വരെ പത്താം ക്ലാസിലെ സോഷ്യൽ സയൻസ്, ബയോളജി, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളുടെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സെഷനാണ് നടത്തുന്നത്. വൈകുന്നേരം 6 മുതൽ 7.30 വരെ പ്ലസ് ടു ഗണിതമായിരിക്കും തത്സമയം സംപ്രേഷണം ചെയ്യുക.

ആറാം തീയതി ഉച്ചയ്ക്ക് 12 മുതൽ പത്താം ക്ലാസിന്റെ ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ്. വൈകുന്നേരം 4 മുതൽ 07.30 വരെ പ്ലസ് ടു ഇക്കണോമിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളും എട്ടാം തീയതി രാവിലെ 10 മണിയ്ക്ക് എസ്.എസ്.എൽ.സി. മലയാളവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 07.30 വരെ പ്ലസ് ടു ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളും ഒമ്പതാം തീയതി രാവിലെ 10 മുതൽ രാത്രി 07.30 വരെ പ്ലസ് ടു ഹിസ്റ്ററി, അക്കൗണ്ടൻസി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ് എന്നിവയും പത്താം തീയതി രാവിലെ 10 മുതൽ 11.30 വരെ പ്ലസ് ടു ഹിന്ദിയുമാണ് തത്സമയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

പത്ത്, പ്ലസ് ടു പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!