നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് താല്‍ക്കാലിക വിലക്ക്

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഓണ്‍ലൈന്‍ ചാനല്‍ അവതാരികയെ അപമാനിച്ച കേസിലാണ് നടപടിസ്വീകരിച്ചത്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്നും ഇനിയൊരിക്കലും തെറ്റ് ആര്‍ത്തിക്കില്ലെന്ന് പറഞ്ഞുവെങ്കിലും നടപടി സ്വീകരിക്കുകയാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു.

നിലവില്‍ പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാം. എത്രസമയത്തേക്കാണ് വിലക്കെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top