Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ മുള്ളന്‍പന്നിയെ പിടികൂടി

HIGHLIGHTS : A porcupine was caught in Thirurangadi

തിരൂരങ്ങാടി:ചെറുമുക്കിലെ പ്രവാസി നഗറില്‍ നിന്നും മുള്ളന്‍പന്നിയെ പിടികൂടി . പുലര്‍ച്ചെ അരീക്കാട്ട് രായിന്‍കുട്ടിയുടെ പുരയിടത്തില്‍ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളന്‍പന്നിയെ പിടികൂടിയത്.

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ യൂണിറ്റ് ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍ , ജംഷി പരപ്പനങ്ങാടി,റഫീഖ് പരപ്പനങ്ങാടി ഫോറസ്റ്റ് റസ്‌ക്യൂ വര്‍ നൗഫല്‍ വള്ളിക്കുന്ന്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുള്ളന്‍പന്നിയെ പിടികൂടിയത്.

sameeksha-malabarinews

കാര്‍ഷിക വിളകള്‍ മുള്ളന്‍പന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ട്രോമാകെയര്‍ പ്രവര്‍ത്തകരുടെ സഹായം തേടിയത്.പിടികൂടിയ മുള്ളന്‍പന്നിയെ വനംവകുപ്പിന് കൈമാറും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!