ക്ഷേത്ര ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

തിരുവനന്തപുരം:ക്ഷേത്ര ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ഡാലുമുഖം സ്വദേശി രാഹുല്‍ വിജയന്‍ (26) ആണ് ഷോക്കേറ്റ് മരിച്ചത്.

ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായ രാഹുല്‍ പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് പരിസരം വൃത്തിയാക്കുകയായിരുന്നു. രാഹുല്‍ വീണുകിടക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top