ദമ്മാമില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ആനക്കയം സ്വദേശി അബ്ദുസലാം (50)ആണ് മരിച്ചത്.

ഇദേഹം മൊബൈല്‍ റിപ്പയറിംഗിനായി ദമ്മാം സീക്കോയില്‍ എത്തിയതായിരുന്നു. മൊബൈല്‍ നല്‍കിയ ശേഷം അവിടെ കാത്തിരിക്കുമ്പോഴാണ് അദേഹം കുഴഞ്ഞുവീണത്. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

എ സി ടെക്‌നീഷ്യനായി പതിനാല് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുസലാം. ഒരുവര്‍ഷം മുന്‍മ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ് മൃതദേഹം. നിയമ നടപടികള്‍പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top