താപനില ഉയരുന്നു;ജാഗ്രത നിര്‍ദേശം;ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില ഉയരുന്നു. താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. മൂന്നാറില്‍ യുവി ഇന്‍ഡക്സ് 8 രേഖപ്പെടുത്തി. അതെസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട കോന്നിയിലും ആലപ്പുഴ ചെങ്ങന്നൂരിലും വയനാട് മാനന്തവാടിയിലും യുവി ഇന്‍ഡക്സ് 6 രേഖപ്പെടുത്തി. അള്‍ട്രാവയലററ് സൂചന 0-5വരെ മനുഷ്യനെ ഹാനികരമായി ബാധിക്കില്ല. 6-7 വരെയെത്തുമ്പോള്‍ യെല്ലോ അലേര്‍ട്ടും 8-10 വരെ ഓറഞ്ച് അലേര്‍ട്ടും 11ന് മുകളില്‍ റെഡ് അലേര്‍ട്ടുമാണ്.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഈ സമയത്ത് കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top