തെലങ്കാന സംസ്ഥാനം നിലവില്‍ വന്നു

Untitled-2തെലങ്കാന സംസ്ഥാനം നിലവില്‍ വന്നു. രാജ്യത്തെ ഇരുപത്തിയൊമ്പതാമത് സംസ്ഥനമായി തെലങ്കാന. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിച്ച ആദ്യത്തെ സംസ്ഥാനമായ ആന്ധ്രപ്രദേശിനെ വിഭജിച്ചാണ് തെലങ്കാനയുടെ പിറവി. പുതിയ സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖരറാവു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുതലയേല്‍ക്കും.

നിലവിലെ ആന്ധ്രപ്രദേശ് സീമാന്ധ്രയെന്നറിയപ്പെടും. ടിആര്‍എസിന്റെ നേതൃത്വത്തില്‍ വന്‍ ആഘോഷത്തോടെയാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ച ഉത്തരവിനെ സ്വീകരിച്ചത്. രാവിലെ 8.30 ന് ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു തെലങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 12 മുതല്‍ 15 വരെ അംഗങ്ങള്‍ മന്ത്രിസഭയിലുണ്ടാകും.

കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രിസഭ പാസാക്കിയ തെലങ്കാന ബില്‍ ഈ ഫെബ്രുവരിയില്‍ ലോകസഭയും രാജ്യസഭയും പാസാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top