വീടിന് തീപിടിച്ച് ടെലിവിഷന്‍ ബാലതാരം വീര്‍ ശര്‍മയും സഹോദരനും മരിച്ചു

ജയ്പൂര്‍:വീടിന് തീപിടിത്ത് പ്രശസ്ത ടെലിവിഷന്‍ ബാലതാരം വീര്‍ ശര്‍മ(8)യും, സഹോദരന്‍ ശൗര്യ ശര്‍മ(15)യും മരിച്ചു. പുക കണ്ട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളിലെത്തിയപ്പോഴേക്കും കുട്ടികള്‍ അബോധാവസ്ഥയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ രാവിലെ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടുത്തമുണ്ടായതെന്നും പുക ശ്വസിച്ചതാവാം മരണകാരണമെന്നും കോട്ട സിറ്റി എസ്പി തേജസ്വിനി ഗൗതം പറഞ്ഞു. ഈ സമയം കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാജസ്ഥാനിലെ അന്തപുര ഏരിയയിലെ അപ്പാര്‍ട്ട് മെന്റിലെ നാലാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

സംഭവ സമയത്ത് കുട്ടകളുടെ അമ്മയായ നടി രിത ശര്‍മയും പിതാവ് ജിതേന്ദ്ര ശര്‍മയും പുറത്തുപോയതായിരുന്നു.

ശ്രീമദ് രാമായണ്‍ സീരിയലില്‍ പുഷ്‌കല്‍ എന്ന കഥാപാത്രമായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വീര്‍ ശര്‍മ.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

Share news
error: Content is protected !!
Scroll to Top