
എം.എഡ്. പ്രവേശനം 2025; രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ നാലിന് വൈകീട്ട് നാല് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റ് സംവരണ വിഭാഗക്കാർ – 145/- രൂപ, മറ്റുള്ളവർ – 575/- രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ച എല്ലാവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ് അല്ലാത്തപക്ഷം നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് സ്ഥിരപ്രവേശനം നേടണം. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ രണ്ടാം അലോട്ട്മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും. സ്ഥിരംപ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസൽ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം.
തിരുത്തൽ / ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം ഒക്ടോബർ എട്ട് വരെ ലഭ്യമാകും
എം.എഡ്. പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഫീസോടുകൂടി ( എസ്.സി. / എസ്.ടി. 740/- രൂപ, മറ്റുള്ളവർ 1205/- രൂപ ) ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബർ ആറ് മുതൽ എട്ടിന് വൈകീട്ട് നാല് മണി വരെ ലഭ്യമാകും. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരപ്രവേശനം നേടിയവർക്കും, ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്‌തു സ്ഥിരപ്രവേശനം നേടിയവർക്കും തിരുത്തൽ സൗകര്യം ഉണ്ടായിരിക്കില്ല. ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ, കോളേജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവരെ തിരുത്തൽ സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയ്റ്റിംഗ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. തിരുത്തൽ വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.
ബോട്ടണി പഠനവകുപ്പില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണിപഠനവകുപ്പ് ‘ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിയ്ക്കായി ചെറുധാന്യങ്ങളും ജനിതക എഞ്ചിനീറിംഗും ‘ എന്ന വിഷയത്തില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസറും എന്‍.ഐ.പി.ജി.ആര്‍. മുന്‍ ശാസ്ത്രജ്ഞനുമായ ഡോ. മനോജ് പ്രസാദ് പ്രഭാഷണം നടത്തി. കാലാവസ്ഥയെ അതിജീവിക്കാന്‍ ചെറുധാന്യങ്ങളുടെ ജനിതക ഘടനയില്‍ വരുത്താന്‍ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഈ മേഖലയില്‍ ആഗോള തലത്തില്‍ നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഡോ. സന്തോഷ് നമ്പി, ഡോ. മഞ്ജു സി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.സി.എ. (2020 പ്രവേശനം) സെപ്റ്റംബർ 2024, (2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഒക്ടോബർ 21 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ നാലു വർഷ ബിരുദ പ്രോഗ്രാം (FYUGP – 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 14 വരെയും 255/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ മൂന്ന് മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ നാലു വർഷ ബിരുദ പ്രോഗ്രാം (FYUGP – 2024 പ്രവേശനം) നവംബർ 2025 പരീക്ഷകൾ നവംബർ മൂന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (2021 പ്രവേശനം മുതൽ) നവംബർ 2025, (2020 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഒക്ടോബർ 17-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS – 2020 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.സി.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



