HIGHLIGHTS : Technical failure: US planes grounded
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മുഴുവന്‍ വിമാനങ്ങളുടെയും സര്‍വീസ് സ്തംഭിച്ചതായി റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും സ്തംഭിച്ചതെന്ന് അന്താരാഷ്ട്ര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും വിവരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് നോട്ടാം. നോട്ടാംസിന്റെ അപ്ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സര്‍വീസ് ഇപ്പോള്‍ നടത്താന്‍ കഴിയില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

ഏകദേശം നാനൂറോളം വിമാനങ്ങള്‍ നിലത്തിറക്കി. മൊത്തം 760ലേറെ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചെന്നും ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ് അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രശ്‌നം ബാധിച്ചത്. വിമാനത്താവളങ്ങളില്‍ തിക്കും തിരക്കും ഉണ്ടായതായും യാത്രക്കാര്‍ ദുരിതത്തിലായെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു