മലപ്പുറം: പോക്‌സോ കേസ് പ്രതിയായ അധ്യാപകന് സസ്‌പെന്‍ഷന്‍. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്‌റഫിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത് മൂന്നാം തവണയാണ് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധമായ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായത്.
നേരത്തെ പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്‌സോ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷത്തിനു ശേഷം 2019 ല്‍ രക്ഷിതാക്കളുടെ പരാതിയില്‍ കരിപ്പൂരിലും ഇയാല്‍ക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷറഫ് താനൂരിലും സമാന കുറ്റകൃത്യത്തില്‍ പ്രതിസ്ഥാനത്തെത്തിയത്.




