പോക്‌സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയ്ക്ക് 46 വര്‍ഷം കഠിന തടവ് വിധിച്ചത്.
ചെര്‍പ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




