Section

malabari-logo-mobile

വീടുകള്‍ കയറിയിറങ്ങി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സഞ്ചരിച്ച് വിജിഷ ടീച്ചര്‍

HIGHLIGHTS : ഹസം കടവത്ത് പരപ്പനങ്ങാടി: ഓണ്‍ലൈന്‍ ക്ലാസെടുക്കല്‍ കഴിഞ്ഞാല്‍ ഇവിടെയൊരു അധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ തേടി വീടുകളിലെത്തുകയാണ്. പരപ്പനങ്ങാടി ടൗണ്‍...

ഹസം കടവത്ത്
പരപ്പനങ്ങാടി: ഓണ്‍ലൈന്‍ ക്ലാസെടുക്കല്‍ കഴിഞ്ഞാല്‍ ഇവിടെയൊരു അധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ തേടി വീടുകളിലെത്തുകയാണ്. പരപ്പനങ്ങാടി ടൗണ്‍ ജി. എം. എല്‍ പി സ്‌ക്കൂളിലെ അധ്യാപിക വിജിഷയാണ് വേറിട്ട രീതിയില്‍ അധ്യാപനം നടത്തുന്നത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ വീടുകളിലെത്തി കൂട്ടുകൂടി പഠനത്തില്‍ മികവ് പകരുകയാണ് വിജിഷ ടീച്ചര്‍.

കോവിഡ് കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ കൂട്ടമായിരിത്താന്‍ സാധ്യമല്ലാത്തിനാല്‍ ഓരോ വീട്ടിലും നിശ്ചിത സമയം ചെലവിട്ട് മാറി മാറിയാണ് ഇവര്‍ അധ്യാപനം നടത്തുന്നത്. കൂട്ടികളെ അടുത്തിരുത്തി പാട്ടിലൂടെയും കഥയിലൂടെയും കാര്യങ്ങള്‍പറഞ്ഞ് കൊടുക്കുന്നത് തനിക്ക് ഏറെ മാനസിക സംതൃപ്തി നല്‍കുന്നതായ് വിജിഷ ടീച്ചര്‍ പറയുന്നു.

sameeksha-malabarinews

കോവിഡ് കാലത്ത് സര്‍ക്കാറും വകുപ്പ് മേധാവികളും നല്‍കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതോടപ്പമാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക ഇതിനായി സമയം കണ്ടെത്തുന്നത്. കൂട്ടുകാരെയും അധ്യാപകരെയും കാണാതെ ടി. വി ക്കും മൊബൈലിനും മുന്നില്‍ തനിച്ചിരുന്നു മടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപികയുടെ വരവ് ഏറെ സന്തോഷവും ഊര്‍ജ്ജവും നല്‍കുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് വാങ്ങിയ ഗിഫ്റ്റുമായി വിരുന്നിന് പോകുന്ന മട്ടിലാണ് വിദ്യാര്‍ത്ഥികളുടെ വീടുകളിലെക്കുള്ള വിജിഷ ടീച്ചറുടെ ആദ്യ ക്ലാസ് ദിന പ്രവേശനം. വാങ്ങുന്ന ശമ്പളത്തോട് കൃത്യമായി നീതി പുലര്‍ത്തുന്ന മാതൃക അധ്യാപികയാണ് വിജിഷ ടിച്ചറെന്നും ഇവര്‍ അധ്യാപക സമൂഹത്തിന് മാതൃകയാണന്നും ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും നേരത്തെ മുതല്‍ ഇത്തരം മാതൃക അധ്യാപന രീതി സ്വീകരിച്ചവരാണന്നും ടൗണ്‍ ജി. എം എല്‍. പി. സ്‌കൂള്‍ എസ്. എം. എ. സി. ചെയര്‍മാന്‍ ഹുസൈന്‍ മാസ്റ്ററും പി. ടി. എ. പ്രസിഡന്റ് നജ്മുദ്ധീനും പറഞ്ഞു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!