താനൂര്‍: തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടത്ത് ഏക്കറക്കണക്കിന് വ്യാപിച്ചു കിടക്കുന്ന വയലില്‍ ചുവന്ന ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്ത നിറഞ്ഞിരുന്നു. ഇതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നൂറ് കണക്കിന് ആളുകളാണ് ഇവിടെ കൂട്ടമായി എത്തികൊണ്ടിരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണമില്ലാതെ ആളുകള്‍ എത്തിയതോടെ കടുത്ത നിയന്ത്രണവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.
താനൂര്‍ പോലീസ്, ആരോഗ്യ വകുപ്പ് ,നന്നമ്പ്ര സെക്ടര്‍ മജിസ്‌ട്രേറ്റ്, എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ (ഞായര്‍) കര്‍ഷനപരിശോധന നടത്തുന്നതായി അറിയിച്ചു. ചെറുമുക്ക് പള്ളിക്കത്തായം, ചെറുമുക്ക് വെസ്റ്റ് എന്നി പ്രദേശങ്ങളും ശക്തമായി പരിശോധന നടക്കുമെന്നും രണ്ട് ദിവസമായി നിരവധി വാഹനങ്ങള്‍കെതിരെയും മാസ്‌ക് ധരിക്കാത്തതിനെയും മറ്റും കേസ് എടുത്തതായും കോവിഡ് കാരണം പുറം ജില്ലകളില്‍ നിന്നും മറ്റും വരുന്നത് നിര്‍ത്തലാക്കിയതായും അധികൃതര്‍ അറിയിച്ചു.




