HIGHLIGHTS : Teacher dies after falling from tree

മാനന്തവാടി: വീട്ടുപറമ്പില്‍ ചോല വെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് അധ്യാപകന്‍ മരിച്ചു. എടവക കമ്മോം ഇല്ലിക്കല്‍ ജെയ്സണ്‍ (46) ആണ് മരിച്ചത്. കല്ലോടി സെന്റ് ജോസഫ് യു പി സ്‌കൂള്‍ അധ്യാപകനായിരു ന്നു.
ശനി പകല്‍ 12നായിരുന്നു അപകടം. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജിന്‍ സി (അധ്യാപിക, വാളേരി ഗവ. ഹൈസ്‌കൂള്‍). മക്കള്‍: നിസ, നിയ (ഇരുവരും വിദ്യാര്‍ഥിനികള്‍). മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം പിന്നീട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു