വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കരാര്‍ ജീവനക്കാരന്‍ മരിച്ചു

HIGHLIGHTS : Contract worker dies after being electrocuted by power line

malabarinews

പയ്യോളി: പയ്യോളിയില്‍ വീട്ടിലേക്ക് വൈദ്യുതി കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനിടയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. പയ്യോളി സെക്ഷന്‍ ഓഫീസിലെ കുരാച്ചുണ്ട് സ്വദേശി മേലെ പൂവത്തിന്‍ചോല കല്ലറക്കല്‍ റിന്‍സ് ജോര്‍ജ് (26) ആണ് മരിച്ചത്.

sameeksha

ശനി രാവിലെ 10.30 ഓടെ ഇരിങ്ങല്‍ കൊളാവിപ്പാലത്തെ വീട്ടിലേക്ക് വൈദ്യുതി കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനിടയില്‍ പോസ്റ്റിന് മുകളില്‍നിന്ന് വൈദ്യുതി ലൈനില്‍ കൈതട്ടുകയായിരു ന്നു.

ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെഎസ്ഇബി അധികൃതരും ഉടന്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനാ യില്ല. അച്ഛന്‍: ജോര്‍ജ്. അമ്മ:ഡോളി. സഹോദരി: റിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!