അധ്യാപിക ബസില്‍ അപമാനിക്കപ്പെട്ട സംഭവം; കണ്ടക്ടറെ സസ്‌പെന്‍ഡ്‌ ചെയ്തു

അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടറെ സസ്‌പെന്‍ഡ്‌ ചെയ്തു. വി.കെ ജാഫറിനെ സ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടറുടെ പ്രവര്‍ത്തി ഗുരുതര സ്വഭാവദൂഷ്യവും, കൃത്യവിലോപവും, ചട്ടലംഘനവും, നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെ.എസ്.ആര്‍.ടി.സി ബസില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയായ യുവതിയെ സഹയാത്രികന്‍ മോശമായി സ്പര്‍ശിച്ചത്. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടര്‍ ഇടപെട്ടിരുന്നില്ലയെന്ന് അധ്യാപിക ആരോപിച്ചിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top