
കോട്ടക്കൽ : വീട്ടിൽ കയറി ആക്രമണം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് സംഗീത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കണ്ടംപറമ്പിൽ ശിവനെ (40) യാണ് കോട്ടക്കൽ ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സം ഘം അറസ്റ്റ് ചെയ്തത്.
കോട്ട ക്കൽ സ്വദേശിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറിയ പ്രതി കുടുംബാംഗങ്ങളെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു. ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തതിനു ശേഷം ഒളിവിൽ പോയ ഇയാൾ പിടിയിലാവുകയായിരുന്നു.
സമൂഹമാധ്യ മങ്ങളിലെ ആപ്പുകളിൽ പതിവായി പാടാറുള്ള പ്രതി ഈ ആപ്പുകളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട്, അശ്ലീല ചാറ്റിന് നിർബന്ധിക്കും. വിസമ്മതിച്ചാൽ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തും.
പുനലുരിലും സമാനമായ കേസുണ്ട്. തിരുവനന്തപുരത്തും ഇയാൾക്കെതിരെ മോഷണക്കേസുണ്ട്. എസ്ഐമാരായ റിഷാദ് അലി, സുരേഷ് കുമാർ, എഎസ്ഐ പ്രദീപ്, സിപിഒമാരായ രാജേഷ് ദീപു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




