HIGHLIGHTS : Medical seat scam: Main accused who was absconding arrested

തിരുവനന്തപുരം : രാജ്യത്തെ വിവിധ കോളേജുകളിൽ മെഡിക്കൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് ഓൺലൈനിലുടെയും സമൂഹമാധ്യമം വഴിയും പരസ്യം നൽകി പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രശാന്ത് അഗർവാളിനെയാണ് ക്രൈംബ്രാഞ്ച് സംഘം സ്വദേശമായ ഉത്തർപ്രദേശിൽനിന്ന് പിടികൂടിയത്.
ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങൾ കേന്ദ്രീക രിച്ച് ഓൺലൈൻ, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾവഴി വൻ തോതിലുള്ള പരസ്യങ്ങൾ നൽകിയാണ് പ്രശാന്ത് അഗർവാൾ തട്ടിപ്പ് നടത്തിയത്. രാജ്യത്തെ വിവിധ കോളേജുകളിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുകയായിരുന്നു.
2020ൽ പരശുവയ്ക്കൽ സ്വദേശിയിൽനിന്ന് മുംബൈയിലെ ഡി വൈ പാട്ടീൽ കോളേജിൽ സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് നേരിട്ടും ബാങ്ക് അക്കൗണ്ടുകൾ വഴിയുമായി 20 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസിനാസ്പദമായ സംഭവം. നെയ്യാറ്റിൻകര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. അഞ്ചുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഉത്തർപ്രദേശിലെ ഹാഥ്റസിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


