ചെന്നൈ: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ ജാതിയുടെ പേരില്‍ കര്‍ഷതൊഴിലാളികളായ ദളിത് സ്ത്രീകളോട് വിവേചനം കാണിച്ച രണ്ടു പേര്‍ അറസ്റ്റിലായി. പിന്നാക്ക വിഭാഗമായ കൊങ്ങു വെള്ളാര്‍ സമുദായത്തില്‍പെട്ട ധരണി, ഭര്‍തൃ മാതാവ് ചിന്നത്തായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗ്രാമത്തിലെ പാടത്ത് പണിയ്ക്കുവന്ന അഞ്ച് സ്ത്രീകള്‍ക്ക് ഗ്ലാസിനുപകരം ചിരട്ടയില്‍ ചായ കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. പ്രദേശവാസിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം സേലം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




