കേരളത്തിൽ ചൊവ്വാഴ്ച മൂന്നുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്നുപേരും വയനാട് ജില്ലയിൽനിന്നാണ്. ചൊവ്വാഴ്ച ആരുടെ ഫലം നെഗറ്റീവായിട്ടില്ല.
നിലവിൽ ആകെ 37 പേർ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിലുണ്ട്. കേരളത്തിൽ ഇതുവരെ ആകെ 502 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 462 പേരാണ് ഇതുവരെ കോവിഡിൽനിന്നും മുക്തി നേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21342 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21034 പേർ വീടുകളിലും, 308 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
• ഇതുവരെ 33800 വ്യക്തികളുടെ (ഓഗ്മെന്റ്ഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 33265 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2512 സാമ്പിളുകൾ ശേഖരിച്ചതിൽ 1979 സാമ്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. സംസ്ഥാനത്ത് ആകെ 84 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ മൂന്നുപേരും വയനാട്ടില്‍ നിന്നുള്ളവരാണ്. ചെന്നൈയില്‍ നിന്നും എത്തിയ ഡ്രൈവറിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യക്കും മാതാവിനും, ഈ വാഹനത്തിലെ ക്ലീനറുടെ മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ കോഴിക്കോട് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയായിരിക്കും പ്രവാസികളെ കേരളത്തിലെത്തിക്കുകയെന്ന് മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസികളെ എത്തിക്കുന്നതിനുള്ള മുന്‍ഗണനാപട്ടിക കേരളം സമര്‍പ്പിച്ചിരുന്നു. ഇത് ഒരുലക്ഷത്തി അറുപതിനായിരിത്തിന്റെ മുകളില്‍ വരും. എന്നാല്‍ എണ്‍പതിനായിരത്തോളം പേരേയെ അനുവദിക്കു എ്ന്നാണ് സൂചന എന്നും അദ്ദേഹം പറഞ്ഞ.മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊച്ചി തുറമുഖത്ത് മാലിദ്വീപില്‍ നിന്നും ദുബൈയില്‍ നിന്നും കപ്പലുകള്‍ അടുത്തദിവസം തന്നെ വരുമെന്നാണ് സൂചന.
3360 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലയില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റിയിന്‍ സെന്ററില്‍ ഒരാഴ്ച കഴിയണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ കേരളത്തിന്റെയും അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാസും വേണം.രണ്ട് പാസും ഉള്ളവരെ മാത്രമെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുയൊള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ട്രെയിന്‍ വഴി കേരളത്തിലേത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ ദില്ലി കേന്ദ്രമാക്കി തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്



