കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിനുള്ള ഓര്‍ഡിന്‍സിന് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ലക്ഷ്യം വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ശമ്പളം പിടിക്കുകയല്ല, മാറ്റിവെയ്ക്കുകയാണ് ചെയ്തത്. നിശ്ചിത സമയത്തിന് ശേഷം പിടിച്ച ശമ്പളം തിരികെ നല്‍കുമെന്ന് ഓര്‍ഡിന്‍സില്‍ പറയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഓര്‍ഡിന്‍സ് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.



