Section

malabari-logo-mobile

തവനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കം

HIGHLIGHTS : Tavanur Gram Panchayat Education Festival begins

തവനൂര്‍ ഗ്രാമപഞ്ചായത്ത് ‘ട്വിംഗിള്‍ ദി എജ്യു ബിനാലെ’ പേരില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കമായി. ഡോ.കെ.ടി ജലീല്‍
എം.എല്‍.എ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ
ആവശ്യകതയാണെന്ന് എം.എല്‍.എ പറഞ്ഞു.
നമ്മുടെ മതനിരപേക്ഷത നിലനില്‍ത്തുന്നത് പൊതുവിദ്യാലയങ്ങളാണ്. ഒരു നാടിന്റെ പുരോഗതി വിലയിരുത്തുന്നതിന് മറ്റെല്ലാ വികസനത്തേക്കാളും പരിഗണിക്കുന്നത് ആ നാട്ടിലെ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് സ്വകാര്യസ്ഥാപനങ്ങളേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും
എം.എല്‍.എ കൂട്ടി ചേര്‍ത്തു.

തവനൂര്‍ ഗ്രാമപഞ്ചായത്ത് തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ജനുവരി നാല് മുതല്‍ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി മഹോത്സവം നടക്കുന്നത്.

sameeksha-malabarinews

തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്.ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ലിഷ, പി.എസ് ധനലക്ഷ്മമി, എ.പി വിമല്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൂട്ടാക്കില്‍, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍
ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഡോ. പ്രദീപ്കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനാന്‍ , എടപ്പാള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
പി.വി ഹൈദരാലി, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനിധികള്‍ പങ്കെടുത്തു. കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിക്കുക, പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക, മുഴുവന്‍ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ച് ശാസ്ത്രബോധവും പാരബോധവും മതനിരപേക്ഷചിന്തയും നന്മയുള്ളവരുമായ തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 14 നൂതന പദ്ധതികളാണ് ഇത്തവണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ട്വിംഗിള്‍ ദി എജ്യു ബിനാലെ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പത്തു സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!