കുറ്റം പറയിപ്പിക്കില്ല….വരുന്നു..ടാറ്റ ഹാരിയര്‍

നിമിഷാർദ്ധം കൊണ്ടാണ് ടാറ്റ തനിക്ക് ചാർത്തി കിട്ടിയ വൈകല്യങ്ങളെല്ലാം മായ്ച്ചു കളഞ്ഞത്. ശൂന്യതയിൽ നിന്നും വിഭൂതിയെടുക്കുന്ന ലാഘവത്തോടെയാണ് ടാറ്റയിൽ JLR ന്റെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുരേഷ് രാമകൃഷ്ണന്‍
നിമിഷാർദ്ധം കൊണ്ടാണ് ടാറ്റ തനിക്ക് ചാർത്തി കിട്ടിയ വൈകല്യങ്ങളെല്ലാം മായ്ച്ചു കളഞ്ഞത്. ശൂന്യതയിൽ നിന്നും വിഭൂതിയെടുക്കുന്ന ലാഘവത്തോടെയാണ് ടാറ്റയിൽ JLR ന്റെ പരകായപ്രവേശം. ടാറ്റയിൽ നിന്നും പുതിയതായെത്തുന്ന
പ്രീമിയം എസ്.യു.വി ഹാരിയർ ആണ് ഈ ദിവ്യ ഗർഭത്തിൽ നിന്നും അവതരിച്ചത്.

എച്ച് 5 എക്സ് എന്ന കോഡു നാമത്തിൽ വിപണിയിൽ ഇറങ്ങാനിരുന്ന വാഹനത്തെ പിന്നീട് ഹാരിയർ എന്ന പേരിൽ അവതരിപ്പിക്കുകയായിരുന്നു. ഏറെ കൗതുകതരമായ ടീസറിലൂടെയാണ് ടാറ്റ ഹാരിയറിനെ ലോകത്തിനു മുമ്പിൽ
കാഴ്ച്ചവെച്ചത് .

ഒമേഗ പ്ലാറ്റ്ഫോമിലാണ് കാർ നിർമ്മിക്കന്നത് ,പുതിയ ഡിസ്ക്കവറിയിൽ ഉപയോഗിക്കുന്ന എൽ എസ് 550 പ്ലാറ്റ്ഫോമിന്റെ വികസിത രൂപമാണിത്. വിപണിയിൽ ജീപ്പ് കോമ്പസ്, റിനോൾട്ട്
ക്യാപ്ച്ചർ , മഹീന്ദ്ര എക്സ് യു വി 500, ഹ്യുണ്ടായ് ക്രെറ്റ എന്നീ
മഹാരഥന്മാരോടാണ് ഹാരിയർ ഏറ്റുമുട്ടേണ്ടി വരിക. ജെ എൽ ആറിന്റെ ആത്മാവിനെ അതുപോലെ ആവാഹിക്കാൻ ശ്രമിച്ചതുകൊണ്ട് മാർക്കറ്റിൽ ശത്രുക്കൾക്ക് ഹാരിയർ ഒരു
ശക്തനായ പോരാളിയായിരിക്കുമെന്നാണ് വാഹനപ്രേമികൾ കരുതുന്നത്. അഞ്ച് സീറ്റിലും ഏഴു സീറ്റിലുമുള്ള
ഉള്ളടക്കത്തോടെയാണ് വാഹനമെത്തുക. ഏഴ് സീറ്റ് രണ്ടാം ഘട്ടത്തിൽ പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നത് .ഈ വകഭേദത്തിന്
പുതിയ പോരായിരിക്കും.

ഫിയറ്റിന്റെ 2.0 ലിറ്റർ 140 ബിഎച്ച്പി  ഡീസൽ എഞ്ചിനാണ് ഹാരിയറിൽ ഉപയോഗിക്കുന്നത് .6 സ്പീഡ് മാനുവൽ
ട്രാൻസ്മിഷനും 9 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലും ലഭ്യമാവും.

ഡേറ്റം റണ്ണിംങ് ലാംപുകൾ,വളരെ സ്ലിം ആയ ഹെഡ് ലാംപ്, സുന്ദരമായ എൽ ഇ ടി ടെയിൽ ലാംപ്. ബാഹ്യ രൂപത്തിന്റെ
ആകാരവിശേഷം പൂർണമായും ഉൾക്കൊള്ളുന്ന സ്റ്റൈലിഷ്  അലോയ്
വീലുകൾ.4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം ഉയരവും 2740 എംഎം വീൽബേസുമാണ്  ഹാരിയറിന്.ടാറ്റയുടെ മാറി വരുന്ന പുതിയ സമീപനത്തിൽ ഹരിയർ ഒരു കുതിച്ചു ച്ചാട്ടമാവാൻ സാധ്യതയുണ്ടെന്ന് വാഹനപ്രേമികളും, ടാറ്റയും പ്രതീക്ഷിക്കുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •