മിന്നലേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു

വണ്ടൂര്‍: റബര്‍ തോട്ട ത്തിലെ ജോലിക്കിടെ ഇടി മിന്നലേറ്റ് തൊഴിലാളി മരിച്ചു. ടാപ്പിങ് തൊഴിലാളിയായ പോരൂര്‍ അയനിക്കോട് മാഞ്ചേരി കുരിക്കള്‍ ഷാഹിദ് (45)ആണ് മരിച്ചത്. കബറടക്കം ഇന്ന് അയനിക്കോട് ജു മാമസ്ജിദ് കബര്‍സ്ഥാനില്‍.

പാണ്ടിക്കാട് വള്ളുവങ്ങാട് തറിപ്പടിയില്‍ വെള്ളിയാഴ്ച പകല്‍ ഒന്നരയോടെയാണ് മിന്നലേറ്റത്.

പാണ്ടിക്കാട്ടെ സ്വകാര്യ ആശു പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സല്‍ മത്ത്. മക്കള്‍: റെയ്ഹാന്‍, റിഫ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top