പാരീസ് പാരാലിംപിക്സ്: ഷൂട്ടിംഗില്‍ അവനിക്ക് സ്വര്‍ണം

HIGHLIGHTS : Paris Paralympics: Double medal for India! He won gold in shooting

പാരീസ്: പാരീസ് പാരാലിംപിക്സില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. വനിതകളുടെ ഷൂട്ടിംഗില്‍ അവനി ലെഖാര സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി. പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനിക്ക് സ്വര്‍ണത്തിളക്കം. 249.7 പോയിന്റുമായാണ് അവനി ഒന്നാം സ്ഥാനത്ത്. റെക്കോഡോടെ പാരാലിംപിക്സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇരുപത്തിരണ്ടുകാരിയായ അവനിക്ക് സ്വന്തം. 228.7 പോയിന്റുമായാണ് മോനയുടെ വെങ്കലം നേട്ടം. മോന പാരാലിംപിസില്‍ ഉന്നംപിടിക്കുന്നത് ആദ്യമായി. കൊറിയന്‍ താരത്തിനാണ് വെള്ളി.

അതേസമയം, പാരിസ് പാരാലിംപിക്സ് അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ ശീതള്‍ ദേവി. ഇരു കൈകളുമില്ലാതെ മത്സരിക്കുന്ന താരം യോഗ്യതാ റൗണ്ടില്‍ ലോക റെക്കോര്‍ഡ് മറികടന്നു . പാരാലിംപിക്സ് അമ്പെയ്ത്തില്‍ ഇരുകൈകളും ഇല്ലാതെ മത്സരിക്കുന്ന ഒരേയൊരു താരം കൂടിയാണ് ശീതള്‍. കോംപൗണ്ട് വിഭാഗം യോഗ്യതാ റൗണ്ടില്‍ ലോക റെക്കോര്‍ഡ് മറികടന്ന ശീതള്‍ 703 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള തുര്‍ക്കി താരത്തിന് കൂടുതലുള്ളത് ഒറ്റ പോയിന്റ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!