HIGHLIGHTS : FEFKA said Ashiq Abu had lost his membership earlier
കൊച്ചി: സംവിധായകന്‍ ആഷിഖ് അബു സംഘടനയില്‍ നിന്നു രാജിവച്ചതില്‍ പ്രതികരണവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍. ആഷിഖ് അബുവിന്റെ രാജി മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും എട്ടു വര്‍ഷത്തെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാല്‍ ആഷിഖിനു നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജി എസ് വിജയനും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയന്നു. കുടിശിക തുക പിഴയും ചേര്‍ത്ത് 5000 രൂപ ഓഗസ്റ്റ് 12നാണ് ആഷിഖ് അബു അടച്ചതെന്നും ശേഷം ഇപ്പോള്‍ രാജി വാര്‍ത്ത പ്രഖ്യാപിക്കുന്നതും വിചിത്രമായി തോന്നുന്നുവന്നാണ് സംഘടന വിശദീകരിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്:-
ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കലിനുള്ള അപേക്ഷ സംഘടനയുടെ അടുത്ത എക്‌സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജിവാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും ഈ സാഹചര്യത്തില്‍ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാന്‍ തീരുമാനിച്ചുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അറിയിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ജനറല്‍ സെക്രറ്ററിയായിരുന്ന സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു എന്ന ആഷിഖ് അബുവിന്റെ ആരോപണവും സംഘടന നിഷേധിക്കുന്നുണ്ട്.
ഫെഫ്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ആരോപണത്തെ തെളിവ് നിരത്തി സംഘടന നേരത്തെ തന്നെ നിര്‍വ്വീര്യമാക്കിയതാണെന്നും ഭാരവാഹികള്‍ വിശദീകരിക്കുന്നു. പൊളിഞ്ഞു പോയ വാദങ്ങളാണ് ആഷിഖ് അബു ആവര്‍ത്തിക്കുന്നത്. സംഘടന ഇടപെട്ട് സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കുമ്പോള്‍ ആതിന്റെ 10 ശതമാനം തുക അംഗങ്ങള്‍ പ്രവര്‍ത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നല്‍കുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകള്‍ അനുവര്‍ത്തിച്ചു പോരുന്ന ട്രേഡ് യൂണിയന്‍ രീതി ഫെഫ്കയും അവലംബിച്ചിരുന്നുവെന്നും അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവര്‍ത്തിക്കുന്ന ഈ രീതി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചതെന്നുമാണ് വിശദീകരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു