HIGHLIGHTS : Employment opportunities
അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം
കോഴിക്കോട് വനം ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സിക്ക് കീഴില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. അപേക്ഷകള്‍ നേരിട്ടോ, ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.forest.kerala.gov.inല്‍. ഫോണ്‍: 0495-2374450.
നഴ്‌സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് കരാര്‍ നിയമനം
കോഴിക്കോട് ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റലുകള്‍, സി.എച്ച്.സി, എഫ്. എച്ച്.സി, ജനറല്‍ ഹോസ്പിറ്റലുകള്‍ എന്നീ സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് (ബിഎസ് സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്) പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35. നിയമന കാലാവധി – രണ്ട് വര്‍ഷം.
നഴ്‌സിംഗ് അപ്രന്റീസിന് ബിഎസ് സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ് (ജിഎന്‍എം) ആണ് യോഗ്യത. ബിഎസ്സി നഴ്‌സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ പൂര്‍ണ്ണമായി പരിഗണിച്ചതിനു ശേഷം മാത്രമേ ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ളവരെ പരിഗണിക്കുകയുള്ളൂ. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്‌സുകള്‍ പാസ്സായവര്‍ക്ക് പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്ത് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍. കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കോഴിക്കോട് ജില്ലയില്‍ നിയമനത്തിനത്തിലേക്കായി ഓണ്‍ലൈനായി ലിങ്ക് മുഖേന അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍04952370379.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു