ടാന്‍സാനിയന്‍ ലഹരിവസ്തു കേസ് ; കാരിയറെ വിമാനത്താവളത്തില്‍നിന്ന് പിടികൂടി

കോഴിക്കോട്: ടാന്‍സാനിയന്‍ സ്വദേശികള്‍ ഉള്‍പ്പെട്ട ലഹരിവസ്തു കേസിലെ അഞ്ചാം പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി പടിഞ്ഞാറെ നടുവത്ത് വീട്ടില്‍ റിഥു ബര്‍ഷാദി(29)നെയാണ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

ജനുവരി 21ന് കാരന്തൂരിലെ ടൂറിസ്റ്റ് ഹോമില്‍നിന്ന് 221.89 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാനിയാണ് ഇയാള്‍. ടാന്‍സാനിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികളുള്ള കേസില്‍ ഏഴുപേര്‍ റിമാന്‍ഡിലാണ്. ടാന്‍സാനിയന്‍ സ്വദേശികളായ ഡേവിഡ് എന്റമി, അത്ക ഹറുണ എന്നിവരെ കഴിഞ്ഞമാസം 15ന് പഞ്ചാബിലെത്തിയാണ് പൊലീസ് പിടികൂടിയത്.

ഇവര്‍ പിടിയിലായത് മനസ്സിലാക്കിയ റിഫു ബര്‍ഷാദ് വിദേശത്തേക്ക് മുങ്ങി. തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടാന്‍സാനിയന്‍ സ്വദേശികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന കാരിയര്‍ ആയിരുന്നു റിഥു ബര്‍ഷാദ് എന്ന് പൊലീസ് പറഞ്ഞു. കുന്നമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് കിരണിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത റിഥു വിനെ കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top