ലഹരി ഉപയോഗം ചെറുത്തവര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ അങ്ങാടി കടപ്പുറത്ത് ലഹരി ഉപയോഗവും വില്‍പ്പനയും നിരീക്ഷിച്ച നാട്ടുകാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. ആലുങ്ങല്‍ ബീച്ചിലെ മമ്മാലിന്റെ പുരയ്ക്കല്‍ ഷാമിര്‍ ഷാന്‍ (26)ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്.

ബുധന്‍ രാത്രി എട്ടോടെയാണ് സംഭവം. കഴിഞ്ഞയാഴ്ച മുതല്‍ പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിച്ച് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബുധന്‍ രാവിലെ ലഹരി മാഫിയയില്‍പ്പെട്ടവര്‍ നാട്ടുകാരുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി അക്രമസംഭവങ്ങളുണ്ടായത്. നാട്ടുകാരുടെ പരാതിയിലാണ് ഷാമിര്‍ ഷാനെതിരെ പൊലീസ് കേസെടുത്തത്.

സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. കെ സി ഷാജഹാന്‍, എ പി ഉമ്മര്‍, വി പി ഫൈസല്‍, എം പി ബഷീര്‍, വി പി ഫിറോസ്, കെ പി യൂസഫ് എന്നിവരെയാണ് തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുമെന്ന് പരപ്പനങ്ങാടി പൊലീസ് പറഞ്ഞു. പ്രദേശത്ത് പൊലീസ് ജാഗ്രത തുടരുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top