ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന

ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അര്‍ജന്റീന. ഫ്രാന്‍സിനെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്രസീല്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടര്‍ച്ചയായി അര്‍ജന്റീന വിജയങ്ങള്‍ നേടിയിരുന്നു.

ഉറുഗ്വേയ്ക്കെതിരെ 1-0 ന് വിജയിച്ചതോടെ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കാന്‍ സഹായിച്ചു, ബ്രസീലിനെ സ്വന്തം മണ്ണില്‍ 4-1 ന് അര്‍ജന്റീന തോല്‍പ്പിച്ചു. ഏപ്രില്‍ മാസത്തോടെ, ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമായി അര്‍ജന്റീന രണ്ട് പൂര്‍ണ്ണ വര്‍ഷങ്ങള്‍ തികയ്ക്കും . നിലവില്‍ 1,867 പോയിന്റുമായി ടീം പട്ടികയില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്താണ്.

ഫിഫ ലോക റാങ്കിംഗില്‍ ആദ്യ 10 സ്ഥാനക്കാര്‍ അര്‍ജന്റീന, സ്‌പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബ്രസീല്‍, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഇറ്റലി, ജര്‍മ്മനി .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top