Section

malabari-logo-mobile

താനൂര്‍ കസ്റ്റഡി മരണം നിയമസഭയില്‍;ലോക്കപ്പ് ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല, പോലീസിന് അതിന് അധികാരവുമില്ല;മുഖ്യമന്ത്രി

HIGHLIGHTS : Tanur's custodial death in the assembly. League MLA N. Shamsuddin gave the notice for the urgent resolution

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡിമരണം നിയമസഭയില്‍. ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. താനൂരില്‍ താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്നും മലപ്പുറം എസ് പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തിരക്കഥയാണ് അവിടെ നടന്നതെന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. 4.25 ന് മരിച്ചയാളെ 7.03 ന് പ്രതിയാക്കി എഫ് ഐ ആറിട്ടത്. താമിറിന് നേരിട്ടത് ക്രൂരമായ മര്‍ദ്ധനമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

ഈ സംഭവത്തില്‍ അന്വേഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്നും എസ്പിക്കെതിരായ ആരോപണം അന്വേഷിക്കുമെന്നും ലോകപ്പ് ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല, പോലീസിന് അതിന് അധികാരവുമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

sameeksha-malabarinews

കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

അതെസമയം താനൂര്‍ കസ്റ്റഡിമരമം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണാന്‍ കൗണ്ടിങ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച പുര്‍ച്ചെയാണ് താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. എട്ട് പോലീസ് ഉദ്യോഗസ്ഥരെ സംഭവത്തില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!