കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു

കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി എ അക്ബര്‍ ഐപിഎസ് ചുമതലയേറ്റു. ട്രാഫിക് ആന്റ് റോഡ് മാനേജ്‌മെന്റ് ഐജിയായിരുന്നു അക്ബര്‍.

2005 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യാഗസ്ഥനാണ്. ആലങ്ങാട് കോട്ടപ്പുറം സ്വദേശിയാണ്.

കാപ്പ നിയമം ഉപയോഗിച്ച് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മയക്കു മരുന്നിന്റെ ദുരുപയോഗം നിയന്ത്രിക്കുമെന്നും കമ്മീഷണര്‍ കൊച്ചിയില്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

Share news
error: Content is protected !!
Scroll to Top