HIGHLIGHTS : Tanur Youth Association celebrates New Year with a different twist
താനൂർ: പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താനൂർ യൂത്ത് അസോസിയേഷൻ പുതുവർഷത്തലേന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു. വേറിട്ട ഈയൊരു പുതുവർഷാഘോഷം ശ്രദ്ധേയമായി.
സംവിധായകൻ ഉണ്ണികൃഷ്ണൻ യവനിക പുസ്തകം ഡോക്ടർ അശ്വതിക്ക് കൈമാറി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പുസ്തകങ്ങൾ വിതരണം ചെയ്തു.
നഗരസഭ കൗൺസിലർ പി.ടി അക്ബർ, ബൈജു മാട്ടുമ്മൽ, ജിനീഷ് പഴൂർ, ആതിര മണികണ്ഠൻ, വിമൽ വിജയ്, ശിശിര, ടി. സി രജീഷ്, കെ പി മനീഷ്, വിജേഷ് മോര്യ, ആദർശ് തുടങ്ങിയവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു