താനൂർ ടൗണിൽ നിന്ന് നട്ടുച്ചക്ക് സ്കൂട്ടർ മോഷണം പോയി

താനൂർ : റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി. തിങ്കളാഴ്ച്ച ഉച്ചയോടെ താനൂർ വാഴക്കതെരുവ് അങ്ങാടിയിൽ വെച്ചാണ് മോഷണം നടന്നത്.

പാലത്തിന് സമീപം മിൽമാ ബൂത്തിന് എതിർവശത്ത് സ്കൂട്ടർ നിർത്തി സാധനങ്ങൾ വാങ്ങാൻ കയറിയ മൂലക്കൽ സ്വദേശി പൊട്ടിൻ്റെകത്ത് അബ്ദുറഹ്മാൻകുട്ടിയുടെ KL 55 S 2378 നമ്പർ വെള്ള ആക്ടിവാ സ്കൂട്ടർ ആണ് മോഷണം പോയത്.

മോഷ്ടാവ് സ്കൂട്ടർ ഓടിച്ച് പോവുന്നതിൻ്റെ ദൃശ്യങ്ങൾ സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വാഹന ഉടമ താനൂർ പോലീസിൽ പരാതി നൽകി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Share news
error: Content is protected !!
Scroll to Top