തിരുവനന്തപുരം കേരളത്തില്‍ സ്‌കൂളുകള്‍ ഉടന്‍ തുറിക്കില്ല. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് തന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ നാലാഘട്ട മാനദണ്ഡങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ അവസാന വാരത്തില്‍ സ്‌കൂളുകളില്‍ 9 മുതല്‍ 12 വരയുള്ള ക്‌ളാസുകള്‍ തുറക്കാമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.




