തലക്കടത്തൂര്‍-വൈലത്തൂര്‍ ടൗണ്‍ വികസനം 6 കോടിയുടെ ഭരണാനുമതി.

താനൂര്‍: തിരൂര്‍-മലപ്പുറം റോഡില്‍ താനൂര്‍ നിയോജകമണ്ഡലത്തിലുള്‍പ്പെട്ട തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാലം വരെയുള്ള റോഡ് നവീകരണത്തിനും തലക്കടത്തൂര്‍- വൈലത്തൂര്‍ ടൗണ്‍ വികസനത്തിനും 6 കോടി രൂപ പ്രത്യേകാനുമതി ലഭിച്ചു.

താനാളൂര്‍ ചെമ്പ്ര റോഡിന്റെ നവീകരണത്തിന് 125 ലക്ഷം അനുവദിച്ചു. തലക്കടത്തൂര്‍  ടൗണ്‍ വീതി കൂട്ടി  നവീകരിക്കുന്നതിന്റെ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും ഇരുഭാഗങ്ങളില്‍ നിന്നും സ്വമേധയാസ്ഥലംവിട്ടു നല്‍കിയും ടൗണ്‍ നവീകരിക്കാനായി പൊതുധാരണയായിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുമുണ്ട്. തലക്കടത്തൂര്‍-വൈലത്തൂര്‍ ടൗണ്‍ നവീകരണം ബഹുജനപങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് എം.എല്‍.എ. വി. അബ്ദുറഹിമാന്‍ അിറയിച്ചു.

Share news
error: Content is protected !!
Scroll to Top