Section

malabari-logo-mobile

മാലിന്യ സംസ്​കരണത്തിലെ പന്തലൂർ മാതൃക: കാക്രത്തോട്​ ശുചീകരണം ഇന്ന്​

HIGHLIGHTS : മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട്​ മാലിന്യമുക്​തമാക്കാൻ ഇന്ന്​ ജനങ്ങൾ ഒത്തൊരുമിക്കും. തെക്കുമ്പാട്​ പ്രദേശത്തുകൂടി ഒഴുകി പന്ത...

മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട്​ മാലിന്യമുക്​തമാക്കാൻ ഇന്ന്​ ജനങ്ങൾ ഒത്തൊരുമിക്കും. തെക്കുമ്പാട്​ പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയിൽ ചേരുന്ന കാക്കറത്തോട്​ സംരക്ഷിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടമാണിത്​.
തെക്കുമ്പാട്​, അമ്പലവട്ടം, പുളിക്കൽ, വടക്കാൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന്​ ജലസേചനത്തിന്​  ഉപയോഗിക്കുന്നതാണ്​ ഇൗ തോട്​. അരനൂറ്റാണ്ടിനും മു​േമ്പ തനിയെ ഉണ്ടായ കാക്കറത്തോടിന്​ സമാന്തരമായി മറ്റൊരു തോട്​ കർഷകർ നിർമിച്ചിട്ടുണ്ട്​. ഇരു തോടുകളും ശുചീകരിക്കും.
രാവിലെ എട്ടു മണിക്ക്​ പന്തലുർ ജി.എൽ.പി. സ്​കൂൾ മൈതാനത്ത്​ ഒത്തുചേർന്ന്​ വിവിധ ഗ്രൂപ്പുകളായി വിവിധ പ്രദേശങ്ങളിലേക്കു പോകും. പരിസ്​ഥിതി പ്രവർത്തകരും വിദ്യാർഥികളും വീട്ടമ്മമാരും കർഷകരും സംഘത്തിലുണ്ടാകും. തോടി​െൻറ ഉദ്​ഭവ കേന്ദ്രമായ പന്തലൂർ മലയിലെ തവരക്കൊടി മുതൽ മണലിമ്മൽ, ആനപ്പാത്ത്​, കാക്രതോട് ചിറ, കീടക്കുന്ന്, അത്തിക്കുണ്ട്, പൂളക്കൽ തോട്, പട്ടാളിപ്പാറ തോട്, മേലേ തെക്കുമ്പാട്, വാലാതോട്, അമ്പലവട്ടം, മൈലാടിപ്പടി, എരങ്കോൽ തുടങ്ങി കടലുണ്ടിപ്പുഴയിൽ ചേരുന്നതു വരെയുള്ള ഭാഗങ്ങൾ ശുചീകരിക്കും.തോട്ടിലൊഴുക്കിയ പ്ലാസ്​റ്റിക്കും മറ്റു ഖരമാലിന്യങ്ങളും സംഘം നീക്കംചെയ്യും. അതോടൊപ്പം കാക്കറത്തോടി​െൻറ പരിസരത്തുള്ള തെക്കുമ്പാട്​, കട​േമ്പാട്​, മായിനങ്ങാടി, പുളിക്കൽ തുടങ്ങിയ അങ്ങാടികളും സ്​ഥാപനങ്ങളുടെ പരിസരങ്ങളും ശുചീകരിക്കും. ശേഖരിച്ച അജൈവ മാലിന്യങ്ങൾ കോഴിക്കോട‌് കോർപറേഷന്റെ ‘നിറവ‌്’ മാലിന്യസംസ‌്കരണ കേന്ദ്രത്തിലേക്ക്​ ലോറികളിലാക്കി കൊണ്ടുപോകും. കഴിഞ്ഞ ദിവസം ആനക്കയം പഞ്ചായത്തിലെ ആറ‌്, 12 വാർഡുകളിലെ 1200 വീടുകളിലെ അജൈവമാലിന്യങ്ങൾ ശേഖരിച്ച്​ സംസ‌്കരണകേന്ദ്രത്തിലേക്ക‌് അയച്ചിരുന്നു. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക‌് മാലിന്യം ശേഖരിച്ച‌്​ മൂന്നായി തരംതിരിച്ച്​ ചാക്കുകളിൽ നിറച്ചാണ്​ കയറ്റിയയച്ചത്​. ജൈവമാലിന്യം ശേഖരിച്ച‌് വളമാക്കിമാറ്റുന്ന പദ്ധതിയെക്കുറിച്ചും ആലോചനയുണ്ട‌്.
ഇൗ മാസം പന്തലൂരിൽ നടക്കുന്ന ശാസ‌്ത്ര സാഹിത്യ പരിഷത‌് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച‌് സ്വാഗതസംഘവും വാർഡ‌് സമിതികളും സംയുക്തമായി നടപ്പാക്കുന്ന ‘മാലിന്യമുക്ത ജലസമ്പന്ന കാക്കറത്തോട‌്’ പദ്ധതിയുടെ ഭാഗമായാണ്​ ശുചീകരണം. തോട്​ സംരക്ഷണ പ്രവർത്തനം ഏറ്റെടുക്കുന്നതി​െൻറ മുന്നോടിയായി പരിഷത്ത്​ കഴിഞ്ഞ ഒക്​ടോബറിൽ കാക്കറത്തോട് നീർത്തട പഠന യാത്ര സംഘടിപ്പിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!