താനൂരില്‍ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം :35 പവന്‍ കവര്‍ന്നു

താനൂര്‍: മുക്കോലയില്‍ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. വീട്ടില്‍ നിന്നും 35 പവനോളം സ്വര്‍ണം മോഷ്ടിച്ചു. ദയാപുരം റസിഡ്ന്‍സിലെ പള്ളിക്കലകത്ത് നിസാറിന്റെ 17 ാം നമ്പര്‍ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീട്ടുകാര്‍ ഇന്നലെ വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നത്.

രാവിലെ സമീപത്തെ സഹോദരന്റെ വീട്ടുകാര്‍ വീടിന്റെ വാതില്‍ പൊളിഞ്ഞ് കിടക്കുന്നത് കണ്ട് ഇവരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് താനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതികളെ ഉടന്‍കണ്ടെത്തുമെന്നും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും താനൂര്‍ സിഐ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top