ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

ഡില്‍ഹിയിലെ രാഖാബ് ഗന്‍ച്ഗുരുദ്വാരയില്‍ പ്രധനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. മുന്‍കൂട്ടി നിശ്ചയിക്കാതെ രാവിലെയാണ് പ്രധാനമന്ത്രി ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയത്.

സിഖ് മത വിശ്വാസികളുടെ പ്രധാനപ്പെട്ടതാണ് ഡല്‍ഹിയിലെ രഖാബ് ഗന്‍ച് ഗുരുദ്വാര. കര്‍ഷക സമരം നടക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരും പ്രതീക്ഷിച്ചിരുന്നില്ല. പതിവ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒഴിവാക്കിയാണ്പ്രധാനമന്ത്രി എത്തിയത്. തുടര്‍ന്ന് സിഖ് ഗുരു തേജ് ബഹദൂറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.

ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി സമൂഹമാധ്യങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.താന്‍ അനുഗ്രഹീതനായെന്നും ലോകത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹദൂറിന്റെ കാരുണ്യത്തില്‍ നിന്ന് പ്രചോദിതനായെന്നും സന്ദര്‍ശ ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു.

അതെസമയം കര്‍ഷകരുടെപ്രതിഷേധം 25 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മോദിയുടെ ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശനം പലതരത്തിലുള്ള പ്രതികരണങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top