Section

malabari-logo-mobile

താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകം; താനൂര്‍ എസ് ഐയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

HIGHLIGHTS : Tanur Tamir Geoffrey custodial murder; disclosure by SI

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തല്‍ നടത്തി താനൂര്‍ എസ്‌ഐ കൃഷ്ണലാല്‍.റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് എസ്‌ഐ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടിയത് എസ്പിയുടെ കീഴിലുള്ള ഡാന്‍സഫ് സംഘമാണെന്നും ഇവര്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ എത്തിപ്പെടുകയായിരുന്നു വെന്നാണ് കൃഷ്ണലാല്‍ റിപ്പോര്‍ട്ടര്‍ ടി വി യോട് വെളിപ്പെടുത്തിയിരിക്കുന്നത്. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെയറിഞ്ഞിരുന്നുവെന്നും താന്‍ പിന്നീടാണ് അറിഞ്ഞതെന്നും എസ്‌ഐ പറയുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

പ്രതികള്‍ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും ഫോഴ്‌സ് സ്റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്റ്റേഷനില്‍ എത്തിച്ചത്. പുലര്‍ച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്. താമിര്‍ ജിഫ്രിയെ റെസ്റ്റ് റൂമില്‍ കട്ടിലില്‍ കിടത്തി. നാല് പേരെ പരസ്പരം വിലങ്ങണിയിച്ചിരുന്നു. പെട്ടന്ന് എഫ്‌ഐആര്‍ ഇടേണ്ടതിനാല്‍ മെഡിക്കല്‍ എടുത്തില്ല. എവിടെ നിന്ന് പിടിച്ചുവെന്ന് ഡാന്‍സാഫ് വെളിപ്പെടുത്തിയില്ലെന്നും എസ്‌ഐ പറഞ്ഞു. തന്റെ പ്രസന്‍സില്‍ അല്ല അവര്‍ ഡിറ്റന്‍ഷന്‍ ചെയ്തത്. തന്റെ പ്രസന്‍സിലാണ് ഡിറ്റന്‍ഷന്‍ ചെയ്യേണ്ടത്. പിടിച്ച് വെക്കാനേ അവര്‍ക്ക് അധികാരമുള്ളൂ. ഒരു എംഡിഎംഎ കേസ് ഡാന്‍സാഫ് പിടിച്ചാല്‍ അത് കയ്യില്‍ വെച്ച് എസ്‌ഐയെ വിളിച്ച് വരുത്തണം. എസ്‌ഐക്കോ മുകളില്‍ ഉള്ളവര്‍ക്കോ മാത്രമേ ഇത് പിടിക്കാനുള്ള അധികാരമുളളൂവെന്നും റ്‌പ്പോര്‍ട്ടര്‍ ടി വി യോട് എസ് ഐ പറയുന്നു.

sameeksha-malabarinews

ഡാന്‍സാഫ് സംഘം പിടികൂടുന്നവരെ ക്വാട്ടേഴ്‌സില്‍ കൊണ്ടുവരാറുണ്ടെന്നും സര്‍ക്കാര്‍ ഭൂമിയിലുള്ള പൊലീസിന്റെ കെട്ടിടമാണിതെന്നും ഫാമിലിക്ക് താമസിക്കാനൊന്നും കൊടുക്കാറില്ലെന്നും പൊലീസ് പിടിക്കുന്ന ഒരുപാട് വണ്ടികള്‍ അവിടെ കൊണ്ടിട്ടിട്ടുണ്ട്. ഒരാളെ അതിനകത്ത് നിന്ന് അടിച്ചാല്‍ പുറത്താരും കേള്‍ക്കില്ലെന്നും എസ് ഐ റിപ്പോര്‍ട്ടര്‍ ചാനലിനോട് വ്യക്തമാക്കുന്നു. ഡാന്‍സാഫ് ടീമാണ് ഇവിടെ താമസിക്കുന്നതെന്നും അവര്‍ക്കാണ് ആ കെട്ടിടം കൊടുത്തിരിക്കുന്നതെന്നും താമസം ലീഗലാണോ ഇല്ലീഗലാണോ എന്ന് അറിയില്ലെന്നും എസ് ഐ പറയുന്നു.

എസ്എച്ച്ഒ ഷഹന്‍ഷാ ഐപിഎസ് ആണ് ഡിറ്റന്‍ഷന്റെ കാര്യം ആദ്യം വിളിച്ച് പറയുന്നത്. പിന്നീട് താനൂര്‍ സ്റ്റേഷന്‍ ഐപിയായ സിഐ ജീവന്‍ ജോര്‍ജ് വിളിച്ച് ഡിറ്റന്‍ഷന്റെ കാര്യങ്ങള്‍ അറിയിച്ചു. 12 പേരെ പിടികൂടിയതായി അറിയിച്ചത് ഡിവൈഎസ്പി ബെന്നിയാണ്. അദ്ദേഹത്തോട് ഇത്രയും പേരെ ഉള്‍ക്കൊള്ളിക്കാന്‍ സ്റ്റേഷനില്‍ സൌകര്യമില്ലെന്ന് താന്‍ പറഞ്ഞു. ‘ഈ രാത്രി 12 പേരെ കൊണ്ട് വന്നാല്‍ നേരം വെളുത്താലും തീരില്ല. നമ്മുടെ സാധനം കൈവിട്ട് പോകും എന്ന് ഞാന്‍ പറഞ്ഞു’. പിന്നീട് ഐപി ജീവന്‍ ജോര്‍ജ് വിളിച്ച് ഡിവൈഎസ്പിയോട് പറഞ്ഞ് അഞ്ച് പേരായി ചുരുക്കിയെന്ന് അറിയിച്ചുവെന്നും റിപ്പോര്‍ട്ടര്‍ ചാനലിലൂടെ എസ് ഐ പറയുന്നു.

‘സാര്‍ എന്നോട് പറഞ്ഞത് അവര്‍ എനിക്ക് ഡിറ്റന്‍ഷന്‍ ചെയ്ത് തരും. എന്റെ താനൂര്‍ സ്റ്റേഷന്റെ അടുത്ത് വെച്ച് ഇത് പിടിച്ചെടുക്കും. അപ്പോള്‍ ഞാന്‍ ചെല്ലുക, കേസെടുക്കുക. പൊതുവേ ഡാന്‍സഫ് ടീമുകാരുടെ നടപടി ക്രമങ്ങളില്‍ പുറത്തറിയിക്കില്ല. നമുക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എന്ന് പറഞ്ഞ് നമ്മള്‍ എടുക്കും. ഡാന്‍സാഫ് ടീമിനെ കോടതിയില്‍ സാക്ഷിയാക്കിയാല്‍ കേസ് പൊളിക്കും. അതുകൊണ്ടാണ് കുടുതലും ഡാന്‍സാഫുകാരുടെ പേര് കാണിക്കാത്തത്. പിന്നെ അവരുടെ പേര് കാണിച്ചാല്‍ എസ് പി നമ്മളെ വഴക്കും പറയും’ എന്നും കൃഷ്ണലാല്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

വൈകിട്ട് 7.14 ന് താന്‍ ജിനേഷിനെ വിളിച്ചു. ഡിറ്റന്‍ഷന്‍ ചെയ്യാന്‍ പോകുന്നതേയുള്ളൂവെന്നാണ് ജിനേഷ് അറിയിച്ചത്. ഡാന്‍സാഫ് എവിടെ നിന്ന് പിടിച്ചുവെന്ന് അറിയില്ല, പറയാറില്ല, ചോദിക്കാറുമില്ല. സ്റ്റേഷന്‍ ലിമിറ്റില്‍ നിന്ന് പിടിക്കുന്നു എന്നാണ് വിശ്വാസം. ഡിറ്റന്‍ഷന് പോയെന്ന് മാത്രമേ അറിയൂ. എവിടെയാണ് പോയതെന്നോ എന്താണെന്നോ അറിയില്ല. അവര്‍ പിടിച്ച, ഡിവൈഎസ്പി പറയുന്ന സാധനങ്ങള്‍ തങ്ങള്‍ കാണാതെയാണ് കൊണ്ടുവന്നത്. ഇതിനിടയ്ക്ക് ജീവന്‍ ജോര്‍ജ് ക്വാട്ടേഴ്‌സില്‍ പോയി പ്രതികളെ കണ്ടിരുന്നു എന്ന കാര്യം താനറിഞ്ഞു. ഒരു ഓഫീസര്‍ ക്വാര്‍ട്ടേഴ്‌സില്‍ വന്ന് കണ്ടു എന്ന് താമിര്‍ ജിഫ്രിക്കൊപ്പമുള്ളവര്‍ പറഞ്ഞത് ഐപി ജീവന്‍ ജോര്‍ജിനെക്കുറിച്ചായിരിക്കാം. ഡാന്‍സാഫിലെ ജിനേഷ് പറഞ്ഞത് ജീവന്‍ ജോര്‍ജ് വന്ന് കണ്ടു എന്നാണെന്നും എസ് ഐ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!