പ്രണയാഭ്യര്‍ത്ഥന നിരസിച്ച 12 കാരിയെ കുത്തിക്കൊന്നു;ക്രൂരത അമ്മയുടെ കണ്‍മുന്നില്‍ വെച്ച്

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 12 കാരിയെ 20 കാരന്‍ കുത്തികൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെകുത്തിക്കൊലപ്പെടുത്തിയത്.

പ്രതി ആദിത്യ കാംബ്ലെയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തുകയും ഇത് പെണ്‍കുട്ടി നിരസിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

മഹാരാഷ്ട്രയിലെ കല്യാണ്‍ ഈസ്റ്റില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പെണ്‍കുട്ടി രാത്രി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പിറകിലൂടെ എത്തിയ പ്രതി അമ്മയെ തള്ളിയിട്ട് പെണ്‍കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top