Section

malabari-logo-mobile

തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for career oriented courses

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA), പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PDCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) – DCA(S) കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം.

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡിസിഎ കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡിസിഎ (എസ്) കോഴ്സിനും ബിരുദമുള്ളവർക്ക് പിജിഡിസിഎയ്ക്കും മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PDCA) കോഴ്സിനും ചേരാം.

sameeksha-malabarinews

അപേക്ഷ സെപ്റ്റംബർ 2 വരെ സ്വീകരിക്കും. കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, 0471 – 2560333.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!