HIGHLIGHTS : താനൂര്‍: കലിയുഗാരംഭത്തോളം പഴക്കം അവകാശപ്പെടുന്നു കേരളാധീശ്വരപുരം ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. വെട്ടത്ത് രാജവംശം സന്തതി...
താനൂര്‍: കലിയുഗാരംഭത്തോളം പഴക്കം അവകാശപ്പെടുന്നു കേരളാധീശ്വരപുരം ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. വെട്ടത്ത് രാജവംശം സന്തതിപരമ്പരകളില്ലാതെ അന്യം നിന്നുപോയപ്പോഴാണ് സാമൂതിരി ഭരണം ഏറ്റെടുക്കുന്നത്. പശ്ചിമഭാഗത്തേക്ക് (പടിഞ്ഞാറ്) മുഖവുമായി നില്‍ക്കുന്ന അത്യപൂര്‍വ്വ ശ്രീകൃഷ്ണപ്രതിഷ്ഠയാണ് ഇവിടുത്തേത്. പരശുരാമ കേരളത്തിന്റെ അര്‍ദ്ധഭാഗത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഈ ക്ഷേത്രം കേരളാധീശ്വരപുരം ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. മഹാ ക്ഷേത്രങ്ങളില്‍ ഒന്നായ ഇത്, പില്‍ക്കാലത്ത് ഭാരത സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ രേഖകളില്‍ ഇടംപിടിച്ചു.
വര്‍ഷാവര്‍ഷം പന്തീരായിരം പറ നെല്ലും പന്തീരായിരക്കണക്കിന് രൂപയും പാട്ടവുമായി കിട്ടിയിരുന്ന ഈ മഹാ ക്ഷേത്രം തലമുറകളുടെ കൈമാറ്റത്തിലും ഭൂപരിഷ്‌കരണ നിയമത്തിലും പെട്ടു നഷ്ടപ്രതാപങ്ങളുമായി നിലകൊള്ളുന്നു. കുറച്ചുവര്‍ഷങ്ങളായി കോഴിക്കോട്ട് സാമൂതിരി രാജയുടെ അനുവാദപ്രകാരം ക്ഷേത്രത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ക്ഷേത്ര സംരക്ഷണ സമിതി രൂപവത്കരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സപരിപാടികളില്‍ സ്ഥിരമായി എല്ലാവര്‍ഷവും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടേയും മക്കളുടെയും നേതൃത്വത്തില്‍ ‘ട്രിപ്പിള്‍ തായമ്പക’യും ഉണ്ടാകാറുണ്ട്.