തീവ്രവാദികള്‍ കടത്തികൊണ്ടു പോയ നേഴ്‌സുമാര്‍ക്ക് ബോംബാക്രമണത്തില്‍ പരിക്ക്.

93113874ബാഗ്ദാദ് : തിക്രിത്തില്‍ നിന്നും മൊസൂളിലേക്ക് തീവ്രവാദികള്‍ കൊണ്ട് പോയ നേഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ബോംബാക്രമണമുണ്ടായി. ബോംബാക്രമണത്തില്‍ ആറോളം നേഴ്‌സുമാരുടെ തലക്ക് പരിക്കേറ്റു. ഇവര്‍ മലയാളികളാണ്. ഇവരെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് പരിക്കേറ്റത് .

46 നേഴ്‌സുമാരടങ്ങിയ സംഘത്തെയാണ് ഭീകരര്‍ തിക്രിത്തില്‍ നിന്ന് മാറ്റിയത്. മൊസൂളിലെ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയാണെന്നാണ് വിവരം. നിലവില്‍ രൂക്ഷമായ പോരാട്ടം നടത്തുന്ന എണ്ണ ഖനികളുടെ മേഖലയായ പെയ്ക്ക് നഗരത്തിലൂടെ വേണം മൊസൂളിലേക്ക് പോകാന്‍.

എംബസിയടക്കം ഇവരോട് ഭീകരരോടൊപ്പം പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊസൂളിലെത്തി കഴിഞ്ഞാല്‍ ഇവരെ ട്രെയ്‌സ് ചെയ്യാമെന്ന വിശ്വാസത്തിലാണ് എംബസി. എന്നാല്‍ നേഴ്‌സുമാരുടെ ജീവന്‍ അപകടത്തിലായിട്ടും കേരള കേന്ദ്ര സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് ബന്ധുക്കള്‍.

Share news
error: Content is protected !!
Scroll to Top