സച്ചിനെ അറിയാത്ത ഷറപോവക്ക് വയറുനിറച്ച് കിട്ടി

sharapova copyആരാണ് ഈ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ലോകടെന്നീസ് വനിതാ താരം മരിയ ഷറപോവയുടെ ചോദ്യത്തെ ഞെട്ടലോടെയാണ് സച്ചിനെ ക്രിക്കറ്റ് ദൈവമായി കണ്ട ഇന്ത്യന്‍ ആരാധകര്‍ കേട്ടത്. പിന്നീട് ഈ ആരാധകരുടെ മറുപടിയും പ്രതികരണവും അതിരൂക്ഷമായിരുന്നു. ഇതിന് വേദിയായതാകട്ടെ നവമാധ്യമങ്ങളായ ട്വിറ്ററും,ഫെയ്‌സ്ബുക്കും. ചിത്രങ്ങളിലൂടെയും, ലേഖനങ്ങളിലൂടെയും, കാര്‍ട്ടൂണിലൂടെയും മരിയ ഷറപോവക്ക് മര്യാദ പഠിപ്പിക്കുകയാണ് ആരാധകര്‍.BrmNIoeCEAEUh6X

ലോകകപ്പ് ഫുട്‌ബോളില്‍ വിവാദ നായകനായ ഉറേ്വഗയുടെ സുവാരസിന്റെ ചിത്രം പോലും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായം കേട്ടിട്ടാണ് താന്‍ ആളുകളെ കടിച്ച് പോകുന്നത് എന്നാണ് സുവാരസിന്റെ കമന്റ്. മറ്റൊരു ഫെയ്‌സ്ബുക്ക് പേജില്‍ ലൈക്കുകളുടെ കണക്കെടുത്ത് ഷറപോവയേക്കാള്‍ ഒരു കോടി ലൈക്കുകള്‍ക്ക് മുന്നിലാണ് സച്ചിനെന്ന് സ്ഥാപിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ് സച്ചിനിസം എന്നും ഉദ്‌ഘോഷിക്കുന്നു. മലയാളികളും പ്രതികരണത്തില്‍ മോശമല്ല. കയ്യിലുള്ള തെറിപദങ്ങളെല്ലാം ഷറപോവക്കെതിരെ എടുത്ത് പ്രയോഗിക്കുകയാണ്. sharapova.jpg 4ട്വിറ്ററില്‍ ഹൂ ഈസ് ഷറപോവ എന്ന മറു ചോദ്യം അലയടിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ ഷറപോവയുടെ ഫെയ്‌സ് ബുക്ക് പേജിലേക്ക് സച്ചിന്റെ ആരാധകരുടെ പ്രതിഷേധ പ്രവാഹമാണ്.

sharapova.jpg 2കഴിഞ്ഞദിവസം വിംബിള്‍ഡണ്ണില്‍ മരിയഷറപോവയുടെ കളി കാണാന്‍ സച്ചിനും ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമും എത്തിയിരുന്നു. മല്‍സരം വീക്ഷിക്കാനെത്തിയ വിഐപികളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഷറപോവ ബെക്കാമിനെ കുറിച്ച് പറഞ്ഞു. അപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ സച്ചിനെ കുറിച്ച് അറിയില്ലേ എന്ന് ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു ഷറപോവയുടെ മറുപടി. ഇതാണ് വിവാദമായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top