Section

malabari-logo-mobile

താനൂര്‍ മണ്ഡലത്തില്‍ 5 സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

HIGHLIGHTS : താനൂര്‍: കായികപ്രേമികളുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നു. താനൂര്‍ മണ്ഡലത്തില്‍ ഒരു പ്രധാന സ്റ്റേഡിയം അടക്കം അഞ്ച് സ്റ്റേഡിയങ്ങളുടെ പ്രവര്...

താനൂര്‍: കായികപ്രേമികളുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നു. താനൂര്‍ മണ്ഡലത്തില്‍ ഒരു പ്രധാന സ്റ്റേഡിയം അടക്കം അഞ്ച് സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് തുടക്കമാകുന്നു.

കാട്ടിലങ്ങാടി, ചെറിയമുണ്ടം, താനാളൂര്‍, ഫിഷറീസ് സ്‌കൂള്‍, ഉണ്ണിയാല്‍ എന്നിവിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഉയരുന്നത്.

sameeksha-malabarinews

കാട്ടിലങ്ങാടിയിലെ പ്രധാന സ്റ്റേഡിയം അംഗീകൃത തുകയേക്കാള്‍ രണ്ടു കോടിയോളം രൂപ അധികമായിട്ടാണ് ടെന്‍ഡര്‍ ചെയ്യപ്പെട്ടത്. എന്നിട്ടും പ്രവര്‍ത്തികള്‍ തുടങ്ങാന്‍ കാലതാമസമെടുത്തതിന്റെ പശ്ചാത്തലത്തില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ ഇടപെട്ട് റീ ടെന്‍ഡര്‍ ചെയ്യിപ്പിക്കുകയായിരുന്നു. പുതിയ ടെന്‍ഡര്‍ 9 കോടി 71 ലക്ഷം രൂപയ്ക്കാണ്. ഇതുമൂലം സര്‍ക്കാരിന് രണ്ടു കോടിയോളം രൂപ ലാഭമാണ്. ഗവണ്‍മെന്റ് ഏജന്‍സിയായ കിറ്റ്‌കോക്കാണ് നിര്‍മാണച്ചുമതല.

ചെറിയമുണ്ടം സ്റ്റേഡിയത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മറ്റു സ്റ്റേഡിയങ്ങള്‍ ടെന്‍ഡര്‍ നടപടികളിലാണ്.

പുതിയ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ പതിറ്റാണ്ടുകളായുള്ള കായികപ്രേമികളുടെ സ്വപ്നമാണ് സാക്ഷാത്കരിക്കുകയെന്നും
നിര്‍മ്മാണ പ്രവൃത്തികളെല്ലാം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുമെന്നും വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!