താനൂരില്‍ പുതിയ അഞ്ച് തീരദേശ റോഡുകളുടെ നിര്‍മാണം തുടങ്ങി

താനൂര്‍: മണ്ഡലത്തില്‍ അഞ്ച് പുതിയ തീരദേശ റോഡുകളുടെ നിര്‍മാണ പ്രവൃത്തി തുടങ്ങി. മങ്ങാട് -മൈത്രി റോഡ് (11.1 ലക്ഷം), മങ്ങാട്-പത്തമ്പാട് റോഡ് ( 31.8ലക്ഷം) ഉണ്യാല്‍ അഴീക്കല്‍-തേവര്‍കടപ്പുറം റോഡ് (എട്ട് ലക്ഷം), പുതിയ കടപ്പുറം ജുമാമസ്ജിദ് റോഡ് (13.5 ലക്ഷം), താനൂര്‍ ഹാര്‍ബര്‍ പ്രവേശന റോഡ് (1.86 കോടി) എന്നീ റോഡുകളുടെ പ്രവൃത്തിയാണ് തുടങ്ങിയത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സുഹറ റസാഖ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് എം.ടി സൈനബ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുബൈദ ഷാലിമാര്‍, പി.പി സൈതലവി, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി.ടിവി കൃഷ്ണന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.ആര്‍ അര്‍ജ്ജുന്‍ എന്നിവര്‍ പങ്കെടുത്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •