ഒറ്റ ഫോണ്‍ കോള്‍: എന്തിനും തയ്യാറായി താനൂര്‍ പോലീസ്….

 

താനൂര്‍: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ നിത്യ രോഗികള്‍ക്ക് സാന്ത്വനമായി താനൂര്‍ പോലീസ് സംഘം.

സ്റ്റേഷന്‍ പരിധിയിലെ ഒട്ടേറെ രോഗികള്‍ക്കാണ് മരുന്നുകളും, ജീവന്‍രക്ഷാ ഉപാധികളും, ഭക്ഷണപദാര്‍ത്ഥങ്ങളും എത്തിച്ചു കൊടുത്തത്. അടിയന്തിര പ്രാധാന്യമുള്ള ആശുപത്രി യാത്രകള്‍ക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കി.

താനൂര്‍ സി.ഐ പി പ്രമോദിന്റെ നേതൃത്വത്തിലാണ് സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ശ്വാസകോശ പ്രവര്‍ത്തനം നിലച്ച താനൂര്‍ ബ്ലോക്ക് ഓഫീസ് സ്വദേശി 59കാരനായ ഏനുദ്ധീന്‍ വൈദ്യരകത്ത് കുഞ്ഞിമരക്കാറിന് 24 മണിക്കൂറും ശ്വസന സഹായി നിര്‍ബന്ധമാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന അദേഹത്തിന്റെ സാഹചര്യം മനസ്സിലാക്കി കഴിഞ്ഞ ദിവസം താനൂര്‍ പോലീസ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വീട്ടിലെത്തിച്ചത് സഹായങ്ങളില്‍ ഒന്ന് മാത്രം..

ഹൃദയത്തോടു ചേര്‍ത്തുവച്ച സഹജീവി സ്‌നേഹത്തിന് നാടൊന്നടങ്കം നന്ദി പറയുമ്പോഴും തങ്ങളുടെ കടമയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു പോലീസ് സേന…

Share news
error: Content is protected !!
Scroll to Top